തൃശൂർ: കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ ) ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ, സംസ്ഥാന തലങ്ങളിലായി മെഡി ഐക്യു സീസൺ 8 ക്വിസ് മൽസരം സംഘടിപ്പിക്കും. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന മൽസരത്തിൽ ഓരോ സ്കൂളിൽ നിന്നും രണ്ടു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസില്ല.
ജില്ലാതല മത്സരം ജനുവരി 11ന് (ബുധൻ) രാവിലെ 8.30ന് തൃശ്ശൂർ എലൈറ്റ് ഇൻ്റർനാഷണൽ ഹോട്ടലിലാണ് നടക്കുക. ജില്ലാ തല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ₹5000 , ₹2500, ₹1000 സമ്മാനമായി ലഭിക്കും. വിജയികളാകുന്നവർക്ക് ജനുവരി 24-ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന തല മെഗാ ഫൈനലിലേക്ക് യോഗ്യത നേടാം. സംസ്ഥാന തല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ₹20000, ₹15000, ₹10000 സമ്മാനമായി ലഭിക്കും. രജിസ്ട്രേഷനായി 9446465127 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക –
ഡോ. സ്മിത മുരളി, 7907261116, [email protected]

