ചാവക്കാട്: മേര യുവ ഭാരത് തൃശൂരിൻ്റെയും അക്ഷര കലാ-കായിക സാംസ്കാരിക വേദി പുന്നക്കച്ചാലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബ്ലോക്ക് തല കായിക മേളയിൽ ബാഡ്മിന്റൺ സിംഗിൾസിൽ മുഹമ്മദ് ഷിനാസ് ജേതാവായി. ചാവക്കാട് -ചൊവ്വന്നൂർ – മുല്ലശ്ശേരി ബ്ലോക്കുകളിലെ യുവജന ക്ലബുകൾക്കായാണ് കായികമേള സംഘടിപ്പിച്ചത്. അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് മുഹമ്മദ് ഷിനാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് അറ്റന്റർ കൂടിയാണ് മുഹമ്മദ് ഷിനാസ്.

