ചാവക്കാട്: ചാവക്കാട് നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. ചാവക്കാട് എം.ആർ രാമൻ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. ജോയ് വിരവിമുക്ത ദിന ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ പി യതീന്ദ്ര ദാസ്, കൗൺസിലർ സന്തോഷ്, എൻ.വി മധു എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എം സന്ധ്യ സ്വാഗതവും പ്രിൻസിപ്പൽ എം.ഡി ഷീബ നന്ദിയും പറഞ്ഞു.

