ഗുരുവായൂർ: പഴകിയ ഭക്ഷണങ്ങൾ പിടികൂടുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഗുരുവായൂർ നഗരസഭാ അധികൃതർ തയ്യാറാകണമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്. നിരന്തരം പഴകിയ ഭക്ഷണങ്ങൾ പിടികൂടുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ധാക്കണമെന്നും ഹോട്ടലുകളിൽ വില വിവരപ്പട്ടികയും പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

