ചാവക്കാട്: മുതുവട്ടൂർ ചെറ്റ്യാലക്കൽ ക്ഷേത്രത്തിൻ്റെ സമീപം മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ച് എൻ.കെ അക്ബർ എംഎൽഎ. ഡി.വൈ.എഫ്.ഐ മുതുവട്ടൂർ വെസ്റ്റ് യൂണിറ്റ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് തൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മിനി മാസ്റ്റലൈറ്റ് സ്ഥാപിക്കാൻ എം.എൽ.എ തുക അനുവദിച്ചത്. മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വാർഡ് കൗൺസിലർ കെ. റീന, ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ പി.വി നഹാസ്, എം.പി ഷാനിദ് എന്നിവർ ചേർന്ന് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മിനി മാസ്റ്റിന് തുക അനുവദിച്ചതായി എം.എൽ.എ അറിയിച്ചത്.

