ഗുരുവായൂർ: കെ.എസ്.എസ്.പി.എ ജില്ല സമ്മേളനത്തിന് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ ടൗൺഹാളിൽ നടന്ന ജില്ല കൗൺസിൽ സമ്മേളനം ഡി.സി.സി സെക്രട്ടറി പി.കെ രാജൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിച്ച് ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.ജി ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ഡി.കെ.ടി.എഫ് ജില്ല പ്രസിഡണ്ട് കെ.പി.എ റഷീദ്, സംസ്ഥാന സെക്രട്ടറി ടി.എം കുഞ്ഞു മൊയ്തീൻ, ജില്ല സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ, ട്രഷറർ പി.ആർ സത്യനാഥൻ കൺവീനർ എം.എഫ് ജോയ്, ജോയിന്റ് കൺവീനർ വി.കെ ജയരാജൻ, സംസ്ഥാന നേതാക്കളായ പി.എസ് സുന്ദരൻ, എം.സി പോളച്ചൻ, എൻ.ഡി ഇനാശു, വി.എ വർഗീസ്, എ.ജി നാരായണൻ, വി.സി ജോൺസൺ, വനിത ഫോറം ജില്ല പ്രസിഡണ്ട് എ.എസ് നദീറ, വി.സി കാർത്തികേയൻ, കെ.പി പോളി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി സംഘടനയുടെ പതാക രാവിലെ ജില്ല പ്രസിഡണ്ട് സമ്മേളന നഗരിക്ക് മുന്നിൽ ഉയർത്തി. നാളെ രാവിലെ 9.30 ന് പ്രകടനത്തോടുകൂടി രണ്ടാം ദിവസം സമ്മേളനം ആരംഭിക്കും.

