ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ജനുവരി എട്ടു മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളുമാണ് കിഴക്കേ നടയിൽപ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് ലേലം ചെയ്യുക. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും. കൂടുതൽ വിവരങ്ങൾ ദേവസ്വം ഓഫീസിൽ പർച്ചേഴ്സ് വിഭാഗത്തിൽ നിന്നും ലഭിക്കും. ഫോൺ 0487-2556335

