കടപ്പുറം: 16-ാമത് പി.ജെ ആന്റണി സ്മാരക അവാർഡ് നേടിയ ഗായിക ഹിബ ഷംനയെ തൊട്ടാപ്പ് വിമൻ ഇന്ത്യ മൂവ്മെന്റ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. വിമൻ ഇന്ത്യ മൂവ്മെന്റ് തൊട്ടാപ്പ് ബ്രാഞ്ച് പ്രസിഡന്റ് ഹസീന ടീച്ചർ ഉപഹാരം നൽകി. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ. പഞ്ചായത്ത് ട്രഷറർ വി.എ ജാഫർ, വിമൻ ഇന്ത്യ മൂവ്മെന്റ് തൊട്ടാപ്പ് വൈസ് പ്രസിഡന്റ് സക്കിയ സൈനുദ്ദീൻ, എസ്.ഡി.പി.ഐ 16-ാം വാർഡ് കമ്മിറ്റി നേതാക്കളായ താഹ, ബുഷൈർ, നിസാർ, ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

