പാവറട്ടി: 14-ാമത് ഇന്ത്യൻ നാഷണൽ സ്‌കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി പാവറട്ടി സ്വദേശിയായ ഇന്ത്യൻ സ്കൂൾ ബൗഷർ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഇലാൻ ഷഫീഖ്. ആസാമിലെ ഗുഹാത്തിയിൽ 2025 ഡിസംബർ 27 മുതൽ 31 വരെ സറുസാജൈ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന 14-ാമത് ഇന്ത്യൻ നാഷണൽ സ്‌കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 9 കാറ്റഗറിയിൽ ഒമ്പത് മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിൽ വിജയിച്ചും വാശിയേറിയ രണ്ടു മത്സരങ്ങളിൽ സമനില പാലിച്ച് എട്ട് പോയിന്റുകൾ കരസ്ഥമാക്കിയാണ് ഇന്ത്യൻ സ്കൂൾ ബൗഷർ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ഇലാൻ ഷഫീഖ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. ഇന്ത്യയിൽ നിന്നുമുള്ള 28 സംസ്ഥാനങ്ങളെ പ്രനിധീകരിച്ച് വിദ്യാര്തഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഒമാനിൽ നിന്നും ആദ്യമായാണ് ഒരു വിദ്യാർത്ഥി നാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. 14-ാമത് ഇന്ത്യൻ നാഷണൽ സ്‌കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി മസ്‌കറ്റ് എയർപോർട്ടിലെത്തിയ ഇലാൻ ഷഫീഖിനെ സ്‌കൂൾ അധ്യാപകരും കോച്ചുമാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് വൻ സ്വീകരണമാണ് നൽകിയത്. ഇന്ത്യൻ സ്‌കൂൾ ബൗഷറിൻറെ പരിപൂർണ്ണ സഹകരണവും, അധ്യാപകരിൽ നിന്നുമുള്ള മികച്ച പിന്തുണയും പ്രത്യേഗിച്ച് സ്‌കൂൾ ചെസ്സ് കോച്ചും ചെസ്സ് മാസ്റ്റർ അക്കാഡമി കോച്ചുമായ ഈജിപ്തിൽ നിന്നുമുള്ള മെഗ്തിയുടെ തീവ്ര പരിശീലനവുമാണ് ഇലാൻ ഷഫീഖിന്റെ ഈ നേട്ടത്തിനു പിന്നിൽ. ഇലാൻ ഷഫീഖ് ഡിസംബർ ആദ്യവാരത്തിൽ ഒമാനിൽ വെച്ച് എട്ട് രാജ്യങ്ങളിൽ നിന്നുള്ള 54 കളിക്കാരുമായി നടന്ന ഫിഡെ റേറ്റഡ് ക്ലാസിക്കൽ ഓപ്പൺ ടൂർണമെന്റിൽ വിജയിച്ച് ഒമാന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ ഫിഡെ റേറ്റഡ് ചാമ്പ്യനായി. ഒട്ടനവധി നാഷണൽ, ഇന്റർനാഷണൽ മത്സരങ്ങളിൽ ഇലാൻ ഷഫീഖ് പങ്കെടുത്തിട്ടുണ്ട്. സഹോദരങ്ങളായ സിനാൻ ഷഫീഖ് (ഇന്ത്യൻ സ്കൂൾ സീബ്) ഇസാൻ ഷഫീഖ് (ഇന്ത്യൻ സ്കൂൾ ബൗഷർ) എന്നിവർ സി.ബി.എസ്.സി നേഷനാൽ സ്‌കൂൾ ബ്രൗൺസ് മെഡലിസ്റ്റുകളാണ്. ഇന്ത്യൻ സ്കൂൾ ബൗഷർ വിദ്യാർത്ഥിയായ ഇശൽ ഷഫീഖ് നല്ലൊരു കലാകാരികൂടിയാണ്. പാവറട്ടി വെന്മേനാട് ചക്കനാത്ത് ഷഫീഖ് -നഷീജാ ദമ്പതികളുടെ മക്കളാണ് ഇവർ


