ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ ചീപ്പുകൾ അടച്ച് തുടങ്ങി. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കിഴക്ക് ഭാഗത്ത് കാളമന കായലിൽ നിന്നും പടിഞ്ഞാറ് കനോലി കായലിൽ നിന്നും തോടുകളിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി ചീർപ്പുകൾ അടക്കുന്ന പ്രവർത്തിയാണ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി.എം താഹിർ, വൈസ് പ്രസിഡണ്ട് നഷ്റ മുഹമ്മദ്, മെമ്പർമാരായ ആർ.എസ് ഷെക്കീർ മാസ്റ്റർ, ഹഫ്സത്ത്, അഷ്റഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

