ഗുരുവായൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ നിന്ന് ഒബ്സ്റ്റട്രിക്സ് ആൻ്റ് ഗൈനക്കോളജി വിഭാഗത്തിൽ ഡോ. നടാഷ ഷാജി ഒന്നാം റാങ്കോടെ എം.എസ് ബിരുദം കൈവരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായിരുന്നു ഡോ. നടാഷ ഗുരുവായൂർ പുത്തൻപല്ലി സ്വദേശിനിയാണ്. നിധി റിസോർട്ട്സ് ആൻ്റ് ഹോട്ടൽസ് ഉടമ പേനത്ത് കരിക്കയിൽ ഷാജിയുടെയും ഷൈനിൻ്റെയും മകളാണ്. ദുബൈയിലെ ജെംസ് അവർ വൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നാണ് ഡോ. നടാഷ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഭർത്താവ്: ഡോ. ഫാരിസ് കെ ഷംസുദ്ദീൻ. സഹോദരൻ: മാഹർ ഷാജി

