ഒരുമനയൂർ: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ ചാക്കോ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ ഹമീദ് ഹാജി, വി.പി അലി, വി.ടി.ആർ റഷീദ്, ഹംസ കാട്ടത്തറ, ശിഹാബ്, മുസാദിഖ്, വലിയകത്ത് ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

