ചാവക്കാട്: കോൺഗ്രസ് ചെന്നെത്തിയ അധ:പതനത്തിന്റെ നേർചിത്രമാണ് തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലറുടെ വാക്കുകളെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുൽ ഖാദർ അഭിപ്രായ പ്രകടനം നടത്തിയത്. തന്നോട് ഡി.സിസി പ്രസിഡണ്ട് കോഴ ചോദിച്ചുവെന്നും ഇവർ ആരോപിക്കുന്നു. വഞ്ചനയും കുതികാൽ വെട്ടും അഴിമതിയും കൊണ്ട് മുഖരിതമായ ഒരു പാർട്ടിയാണ് കോൺഗ്രസെന്നും എങ്ങിനെയാണ് ഇവരെ വിശ്വസിക്കുകയെന്നും അബ്ദുൽ ഖാദർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
https://www.facebook.com/share/p/1HkbqtirMm
എന്താണ് കോൺഗ്രസ്സ് ?
മറുപടി ലാലി ജെയിംസിന്റെ
വാക്കുകളിൽ ഉണ്ട്.
കോൺഗ്രസ് ചെന്നെത്തിയ
അധ:പതനത്തിന്റെ നേർചിത്രമാണ്
കോൺഗ്രസ് കൗൺസിലറുടെ
ഈ വാക്കുകൾ.
തന്നോട് ഡിസിസി പ്രസിഡണ്ട്
കോഴ ചോദിച്ചു എന്നും
ഇവർ ആരോപിക്കുന്നു.
വഞ്ചനയും കുതികാൽ വെട്ടും
അഴിമതിയും കൊണ്ട് മുഖരിതമായ
ഒരു പാർട്ടി.
എങ്ങിനെയാണ് ഇവരെ വിശ്വസിക്കുക.?
വലതു രാഷ്ട്രീയത്തെ വെളുപ്പിച്ച്
എടുക്കുവാൻ പെടാ പാട് പെടുന്ന
ചിലർ നമ്മുടെ നാട്ടിൽ ഉണ്ടല്ലൊ.
കണ്ണ് തുറന്ന് കാണുക.
രണ്ട് കോർപ്പറേഷനിൽ ജയിച്ചപ്പോൾ
ഇതാണ് സ്ഥിതി.
എന്താണ് ഇവർ ഉയർത്തി പിടിക്കുന്ന
രാഷ്ട്രീയം.?
കർണ്ണാടകയിൽ ആയിരക്കണക്കിന്
നിസഹായരായ മനുഷ്യരുടെ
അഭയ കേന്ദ്രമായ വിടുകൾ
ബുൾഡോസർ കൊണ്ട് ഇടിച്ചു
നിരത്തിയ കോൺഗ്രസ് സർക്കാരിന്റെ
ജനവിരുദ്ധത നമ്മുടെ കൺമുന്നിൽ
ഉണ്ട്.
ഇവിടെ തൃശൂരിൽ ജയിച്ച കൗൺസിലറോട്
മേയറാക്കാൻ പണം ചോദിക്കുന്ന
നേതാക്കൾ.!
തിരിച്ചറിയുക ഈ കൂട്ടത്തെ

