കാട്ടൂർ: തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ വളവനങ്ങാടിയിൽനിന്ന് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കയ്പമംഗലം കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ അബ്ദുൾ സലാമി(27)നെയാണ് കാട്ടൂർ പോലീസ് ജിഎസ്‌ഐ എം.കെ. അസീസും സംഘവും പിടികൂടിയത്.
സെപ്റ്റംബർ ഒൻപതിന് പ്രതി അരിപ്പാലം സ്വദേശിയിൽനിന്ന് കല്യാണ ആവശ്യത്തിലേക്കാണെന്നും രണ്ടുദിവസത്തിനകം തിരിച്ചുകൊടുക്കാമെന്നും പറഞ്ഞ് കാറും ഇരുപതിനായിരം രൂപയും വാങ്ങി. പിന്നീട് കാർ അപകടത്തിൽപ്പെടുത്തി രണ്ടുലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും കാറും പണവും തിരികെ കൊടുക്കാതെ തട്ടിപ്പുനടത്തി ഒളിവിൽ പോകുകയുമായിരുന്നു. ജിഎഎസ്‌ഐ സി.ജി. ധനേഷ്, ജിഎസ് സിപിഒ ടി.സി. സിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

