കയ്‌പമംഗലം: കാളമുറിയിൽ വാഹനാപകടം. മൂന്നു പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കയ്‌പമംഗലം കൂരിക്കുഴി പുതിയവീട്ടിൽ മുഹമ്മദ് സലീം, ഭാര്യ സീനത്ത്, വലപ്പാട് സ്വദേശി മുഹമ്മദ് സാബിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂർ എ. ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം തെലങ്കാനയിൽ നിന്നുള്ള അയ്യപ്പഭക്തരുടെ കാറും മറ്റ് രണ്ട് ബൈക്കുകളുമാണ് അപകടത്തിൽപ്പെട്ടത്. കാറിന് മുന്നിൽ പോയിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ചപ്പോൾ നിയന്ത്രിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അയ്യപ്പഭക്തരുടെ കാർ ബൈക്കിലിടിക്കുകയും കാനയിലേക്ക് മറിയുകയായിരുന്നു. കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന 4 പേരും സുരക്ഷിതരാണ്.

