Thursday, December 18, 2025

പ്രഫ കെ.വി രാമകൃഷ്ണന് ഗുരുവായൂർ ശ്രീകൃഷ്ണയുടെ ആദരം

ഗുരുവായൂർ: കേരള സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച പ്രഫ. കെ വി രാമകൃഷ്ണൻ മാസ്റ്ററെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സ്റ്റാഫ് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. രണ്ട് പതിറ്റാണ്ടോളം മാസ്റ്റർ അധ്യാപകനായിരുന്ന ശ്രീകൃഷ്ണയിൽ നടന്ന സമാദരണസദസ്സ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. പ്രശസ്തി പത്ര സമർപ്പണവും ഡോ. വി.കെ വിജയൻ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി.എസ് വിജോയ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പ്രൊഫ. കെ.വി രാമകൃഷ്ണനെ പൊന്നാട അണിയിച്ചു. സ്റ്റാഫ് ക്ലബിൻ്റെ മൊമെൻ്റോയും മാഷിന് കൈമാറി. IQAC കോർഡിനേറ്റർ ഡോ. ശ്രീജ ടി ഡി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ ഡോ. കെ എം മനു സ്വാഗതവും സുധീഷ് കുമാർ നന്ദിയും പറഞ്ഞു. കോളേജിൻ്റെ സ്നേഹാദരവുകൾക്ക് പ്രൊഫ. കെ വി രാമകൃഷ്ണൻ നന്ദി പറഞ്ഞു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments