ചാവക്കാട്: ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് നടത്തിയ 20 -ാമത് ദേശവിളക്ക് മഹോത്സവം മികച്ച രീതിയിൽ നടത്തുന്നതിനു വേണ്ടിയുള്ള എല്ലാ സഹായ സഹകരണങ്ങളും നൽകിയ ചാവക്കാട് പോലീസിന് സ്നേഹോപഹാരം കൈമാറി. ചാവക്കാട് പോലീസ് സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാ സംഘം ചെയർമാൻ ഡോ. പി.വി മധുസൂദനനും തത്വമസി ഗൾഫ് സ്ഥാപകൻ ബിനീഷ് രാജ് നെടിയേടത്തും ചേർന്ന് ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി വിമലിന് സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ കൺവീനർ എൻ.വി മധു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.കെ സിദ്ധാർത്ഥൻ, പോലീസ് സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

