ഒരുമനയൂർ: തിരഞ്ഞെടുപ്പിൽ വിജയിച്ചതിൻ്റെ നന്ദി അറിയിച്ച് വോട്ടർമാർക്ക് പച്ചക്കറി തൈകൾ നൽകി നിയുക്ത മെമ്പർ. ഒരുമനയൂർ പഞ്ചായത്ത് ആറാം വാർഡിൽ നിന്നും വിജയിച്ച സി.വി ധനേഷാണ് വാർഡിലെ മുഴുവൻ വോട്ടർമാർക്കും പച്ചക്കറികൾ നൽകി വേറിട്ട മാതൃക സൃഷ്ടിച്ചത്. നിയുക്ത ബ്ലോക്ക് മെമ്പർ കെ.ജെ ചാക്കോ, യു.ഡി.എഫ് നേതാക്കളായ ശ്യാം സുന്ദർ, ജോബി ആളൂർ, അശ്വിൻ ചാക്കോ, വിൽസൺ എന്നിവർ നേതൃത്വം നൽകി.

