Wednesday, December 17, 2025

ചാവക്കാട് പാലയൂർ ഡോബിപ്പടി സ്റ്റോപ്പിൽ ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു

ചാവക്കാട്: പാലയൂർ ഡോബിപ്പടി സ്റ്റോപ്പിൽ ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ 65 വയസ്സുള്ള അബുവാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. ചാവക്കാട് നിന്ന് പൂവത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് ഇതേ ദിശയിൽ തന്നെ പോവുകയായിരുന്ന ഇലക്ട്രിക് ബൈക്കിൽ കൊളുത്തി വലിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങുകയും അബ്ദുവിന്റെ കാലിലൂടെ ലോറിയുടെ ചക്രം കയറുകയും ചെയ്തു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ബറ്റാലിയൻ ആംബുലസ് പ്രവർത്തകർ പരിക്കേറ്റയാളെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടതിനു ശേഷം സംസ്കാരം നടക്കും. ഉമൈബാൻ ഭാര്യയാണ്. നബീൽ, റിയാസ്, റിസ്വാൻ, ഷെമീ എന്നിവർ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments