Wednesday, December 17, 2025

ഗുരുവായൂർ എൽ.എഫ് കോളേജിൽ ‘ഗ്ലോറിയ @ എൽ.എഫ്’ ക്രിസ്തുമസ് കാർണിവൽ ഡിസംബർ 19ന്

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഡിസംബർ 19 ന് ‘ഗ്ലോറിയ അറ്റ് എൽ. എഫ് ‘എന്ന പേരിൽ ക്രിസ്തുമസ് കാർണിവൽ 2025 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടി ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾ ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ മോഡൽ ഷിയാസ് കരിം, ഗുരുവായൂർ എ.സി.പി സി. പ്രേമാനന്ദകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. ഫാഷൻ ഇൻ ക്രിസ്തുമസ് ഹാർമണി – ഇന്റർ കോളിജിയേറ്റ് ഫാഷൻ ഷോ, ഓൾ കേരള കരോൾ സോങ് കോമ്പറ്റീഷൻ- ജിംഗിൾ ബീറ്റ്സ്, വിവിധ സ്റ്റാളുകൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. വൈകീട്ട് 4 മുതൽ 10 വരെയാണ് കാർണിവൽ നടക്കുക. എല്ലാവർക്കും സൗജന്യമായി കാർണിവലിൽ പങ്കെടുക്കാം. പ്രിൻസിപ്പാൾ ഡോ. ജെ. ബിൻസി, വൈസ് പ്രിൻസിപ്പൾ ഡോ. സി. ലൗലി ജേക്കബ്, ഡോ. ജൂലി ഡൊമിനിക്ക്, റീലി റാഫേൽ, ജിത്തു ജോസഫ്, കോളേജ് ചെയർപേഴ്സൺ അമാന, വൈ.എം.സി.എ പ്രസിഡണ്ട് ബാബു വർഗ്ഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments