Wednesday, December 17, 2025

ഗുരുവായൂർ  അയ്യപ്പ ഭജന സംഘം തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗംഭീര ദേശവിളക്ക്  ആലോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ  അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ  ഗംഭീര ദേശവിളക്ക്  ആലോഷിച്ചു. രാവിലെ ശബരിമലയിലേക്ക് കൊണ്ട് പോകുന്ന സത്യമുദ്ര സമർപ്പണം ഉണ്ടായി. തുടർന്ന് ഗുരുവായൂർ ജയപ്രകാശിന്റെ കേളി, മഹാഗണപതി ഹോമം, അഷ്ടപദി, ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവ നടന്നു. ഉച്ചയ്ക്കും രാത്രിയും നടന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ  പങ്കെടുത്തു. വൈകീട്ട് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ഗജവീരന്റെയും പഞ്ചവാദ്യത്തിന്റെയും ഉടുക്കുപാട്ടിന്റെയും താലങ്ങളുടെയും അകമ്പടിയോടെ  പാലകൊമ്പ് എഴുന്നെള്ളിപ്പ് തിരുവെങ്കിടാചലപതി ക്ഷേത്രസന്നിധിയിലേക്ക് മേൽപ്പാലം വഴി എത്തി ചേർന്നു. ക്ഷേത്ര തിരുമുറ്റത്ത് ഗുരുവായൂർ  ജോതിദാസും സംഘവും  അവതരിപ്പിച്ച ഭക്തിഗാനസുധ  അരങ്ങേറി. രാത്രിയിൽ പന്തലിൽപ്പാട്ട്, പാൽ കിണ്ടി എഴുന്നെള്ളിപ്പ്, ആഴിനൃത്തം, വെട്ടും തട തുടങ്ങി വിളക്ക് ചടങ്ങുകളുമുണ്ടായി. ഗുരുസ്വാമി മച്ചാട് സുബ്രമണ്യനും സംഘവുമാണ് വിളക്ക് പാർട്ടി. ജി.കെ പ്രകാശൻ, കെ. ദിവാകരൻ നമ്പ്യാർ, ചന്ദ്രൻ ചങ്കത്ത്, എം.  രാധാകൃഷ്ണൻ, പ്രഭാകരൻ മണ്ണൂർ, രാജു ഇളയേടത്ത്, ബാലൻ വാറണാട്ട്, കെ.പി കരുണാകരൻ, ശിവൻ കണിച്ചാടത്ത്, ശശി അകമ്പടി, എം.പി ശങ്കരനാരായണൻ, രാമകൃഷ്ണൻ ഇളയത്, പി. ഹരി നാരായണൻ, ദിനു കോഴികുളങ്ങര, മോഹനചിത്ര എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments