ചാവക്കാട്: റോഡരികിൽ നിർത്തിയിട്ട പെട്ടി ഓട്ടോറിക്ഷ മോഷണം പോയി. പട്ടാമ്പി കൊട്ടൂർക്കര വരമംഗലത്ത് വീട്ടിൽ മുഹമ്മദ് അനസിൻ്റെ ഉടമസ്ഥതയിലുള്ള KL 48 B 5437 എന്ന നമ്പറിലുള്ള ടാറ്റാ എയിസ് വാഹനമാണ് മോഷണം പോയത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. അങ്ങാടിത്താഴം നിസ്കാര പള്ളിക്കടുത്തെ പഴയ ഇരുമ്പ് വസ്തുക്കൾ വിൽപ്പന നടത്തുന്ന കടക്ക് മുന്നിൽ നിർത്തിയിട്ടതായിരുന്നു വാഹനം. ഇതേസമയം സ്ഥലത്തെത്തിയ ഒരാൾ വാഹനം ഓടിച്ചു പോവുകയായിരുന്നു. പഞ്ചാരമുക്ക് ഭാഗത്തേക്കാണ് വാഹനം പോയത്. ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

