മുല്ലശ്ശേരി : ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണത്തിനായി പടിഞ്ഞാറ് ബണ്ടിന്റെ നിർമാണം തുടങ്ങി. ബണ്ട് ബലപ്പെടുത്തുന്നതിനായി തെങ്ങിൻ തടികൾ കനാലിൽ ഉറപ്പിക്കുന്നത് പൂർത്തിയായി. കഴിഞ്ഞവർഷമാണ് റെഗുലേറ്ററിന്റെ പടിഞ്ഞാറ് ബണ്ട് നിർമാണം ആരംഭിച്ചത്. മഴയിൽ ശക്തമായ നീരൊഴുക്കിനെ തുടർന്ന് ബണ്ട് പൊട്ടി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. തുടർന്ന് റെഗുലേറ്ററിന്‍റെ അടിഭാഗത്തെ നിർമാണ പ്രവർത്തനവും തടസ്സപ്പെട്ടിരുന്നു. ഇവ പൂർത്തിയാക്കാൻ വേണ്ടിയാണ് പടിഞ്ഞാറ് ഭാഗത്ത് വീണ്ടും ബണ്ട് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ റെഗുലേറ്ററിന്റെ അടിഭാഗത്തെ വെള്ളം വറ്റിച്ച് മുടങ്ങിപ്പോയ ഷട്ടർ ഉൾപ്പെടെ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

