ഗുരുവായൂർ: സഹോദരിയുടെ വിവാഹദിനത്തിൽ ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാര നിധിയിലേക്ക് സംഭാവന നൽകി ആക്ട്സ് മുൻ വളണ്ടിയർ. ഗുരുവായൂർ ഇരിങ്ങപ്പുറം തെരുവത്ത് വീട്ടിൽ അബ്ദുൽ ഹക്കീമാണ് തൻ്റെ സഹോദരിയുടെ വിവാഹദിനത്തിൽ ആക്ട്സിന് സംഭാവന കൈമാറിയത്. ആക്ട്സ് സെക്രട്ടറി പ്രസാദ് പട്ടണത്ത് സംഭാവന ഏറ്റുവാങ്ങി. ആക്ട്സിന്റെ അംഗത്വവും സ്നേഹോപഹാരവും ചടങ്ങിൽ കൈമാറി. അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

