Monday, December 15, 2025

കാർ കുറുകെ നിർത്തിയത് ചോദ്യം ചെയ്ത യുവാവിന് നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

അന്തിക്കാട്: കാർ കുറുകെ നിർത്തിയത് ചോദ്യം ചെയ്ത യുവാവിന് നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. നാട്ടിക തൃപ്രയാർ പട്ടത്ത് വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ആകാശ് ബാബുവിനെ (19) യാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം പുതുക്കാട് നിന്നും പിടികൂടിയത്. ഇക്കഴിഞ്ഞ 12 ന്  രാത്രി കാഞ്ഞാണി സിംല ബാറിന് മുൻവശത്തുകൂടി നടന്നു വന്നിരുന്ന  കാഞ്ഞാണി സ്വദേശി പൊറത്തൂർ വീട്ടിൽ ലിയോക്ക് തടസ്സമാകും വിധം കാർ ക്രോസ്സ് ചെയ്തു നിർത്തിയത് ചോദ്യം ചോദിച്ചതിലുള്ള വിരോധത്തിൽ കാർ ഓടിച്ചിരുന്ന പ്രതി ആകാശ് ബാബു കാറിൽ നിന്നും ഇറങ്ങി വന്നു ലിയോയെ തടഞ്ഞു നിർത്തി വർധിക്കുകയായിരുന്നു. പിന്നീട് കാറിനുള്ളിൽ നിന്നും തോക്കെടുത്തു കൊണ്ട് വന്നു തോക്കു ചൂണ്ടി നിന്നെ തീർത്തു കളയുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു. ഈ സംഭവത്തിലാണ്  ആകാശ് ബാബു വിനെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കെതിരെ ലിയോ യുടെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ആയുധ നിയമം പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്യുകയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പിഎസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ശാസ്ത്രീയമായ അന്വേഷണത്തിനിടെ പുതുക്കാടു നിന്നുമാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. പ്രതി ഉപയോഗിച്ച കാറും  കസ്റ്റഡിയിലെത്തു. ആകാശ് ബാബു ചാലക്കുടി, വാടാനപ്പിള്ളി , കാട്ടൂർ, കൈപമംഗലം  പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസിലും  മൂന്ന് അടിപിടി കേസും ഒരു മോഷണകേസും ഒരു കവർച്ചാ കേസും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പിഎസിന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കഴ്സൻ വി മാർക്കോസ് , സബ്ബ് ഇൻസ്പെക്ടർ സുബിന്ദ് കെ എസ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments