ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് നടത്തിയത് വൻ മുന്നേറ്റമെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.പി ബഷീർ. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ റിഹേഴ്സലാണ് ഇപ്പോൾ നടന്നത്. 45 വർഷം ഇടതുപക്ഷം ഭരിച്ച പുന്നയൂർക്കുളം ഉൾപ്പെടെ ഒരുമനയൂർ, പുന്നയൂർ പഞ്ചായത്തുകളിൽ ഭരണം തിരിച്ചു പിടിച്ചത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

