തൃപ്രയാർ: കളിമണ്ഡലം കഥകളി ആസ്വാദക കൂട്ടായ്മയുടെ 17-ാമത് വാർഷികാഘോഷത്തിനു മുന്നോടിയായി ഓഫീസും ഗസ്റ്റ് ഹൗസും ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. 2025 ലെ ഗുരു നിത്യചൈതന്യയതി സാഹിത്യ പുരസ്ക്കാര സാക്ഷ്യപത്രത്തിനർഹയായ ബീനാ സദാനന്ദനെ ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർ പൊന്നാടയണിച്ചു. കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ദിനേശ് രാജാ, ഭാരവാഹികളായ കിഷോർ കണാറ, കെ.ജി കൃഷ്ണകുമാർ, കെ.ആർ മധു, ശ്രീലാൽ കൊച്ചത്ത്, ശശികാന്ത്, അനിൽകുമാർ എന്നിവർ സംസാരിച്ചു.

