ചാവക്കാട്: ചാവക്കാട് നഗരസഭ ചെയർപേഴ്സന്റെ വാർഡിൽ അട്ടിമറി വിജയം നേടിയ സനൂപിന് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി . നഗരസഭ രൂപീകൃതമായ ശേഷം എൽ.ഡി.എഫിനെ മാത്രം വിജയിപ്പിച്ച 26-ാം വാർഡിലാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. സ്വീകരണ യോഗം ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി അഡ്വ. തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോൺഗ്രസ് ട്രഷറർ ഇസ്ഹാഖ് മണത്തല അധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ , മണ്ഡലം സെക്രട്ടറിമാർ പി.ടി ഷൗകത്ത്, സക്കീർ ഹുസൈൻ, അഷറഫ് ബ്ലാങ്ങാട്, മണത്തല മേഖല കോൺഗ്രസ് ജനറൽ സെക്രട്ടറി സി.പി കൃഷ്ണൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ, ഷെരീഫ് വോൾഗ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത്, സീനത്ത് , അഡ്വ ഡാലി എന്നിവർ സംസാരിച്ചു.

