വലപ്പാട്: കുപ്രസിദ്ധ ഗുണ്ടക്കെതിരെ കാപ്പ ചുമത്തി. വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയും, നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ കോതകുളം ബീച്ച് തോന്നിപ്പറമ്പിൽ വീട്ടിൽ റിജിലിനെതിരെയാണ് കാപ്പ ചുമത്തിയത്. 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരായി ഒപ്പിടുന്നതിനാണ് ഉത്തരവ്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണ കുമാർ നൽകിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. റിജിൽ, വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കൊലപാതക ശ്രമ കേസിലും മൂന്നു അടിപിടി കേസിലും ഒരു കവർച്ച കേസിലുമടക്കം എട്ടു ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. അനിൽ കുമാർ, ജി.എസ്.ഐ ഹരി, ജി.എസ്.സി.പി ഓ സുബി എന്നിവർ പ്രധാന പങ്ക് വഹിച്ചു.

