ഗുരുവായൂർ: 40 വർഷത്തെ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് ഗുരുവായൂരിൽ മഹിളാ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും വ്യവസായ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ എം.വി രാജലക്ഷ്മിയാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. കോൺഗ്രസ്സിൻ്റെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ കോൺഗ്രസ്സ് ഉപേക്ഷിക്കുന്നതെന്ന് എം.വിരാജലക്ഷ്മി പറഞ്ഞു. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് എം.വി രാജലക്ഷ്മിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ശോഭാ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, സുജയൻ മാമ്പുള്ളി, ദീപാ ബാബു, മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, പ്രദീപ് പണിക്കശ്ശേരി, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, സുധീഷ് പൊന്നരാശ്ശേരി, ജ്യോതി ബാസു എന്നിവർ പങ്കെടുത്തു.

