ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ വാർഡ് വിഭജനത്തിനെതിരെയുള്ള റിട്ട് ഹർജി ഹൈക്കോടതി തള്ളി. സിപിഎം പൂക്കോട് ലോക്കൽ സെക്രട്ടറിയും നഗരസഭ മുൻ വൈസ് ചെയമാനുമായ കെ.പി വിനോദാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നത്. ഇതിനെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ കോടതിയിൽ കക്ഷി ചേർന്നു. വാദങ്ങൾക്ക് ശേഷം സിംഗിൾ ബെഞ്ച് കെ.പി വിനോദ് നൽകിയ പരാതി തള്ളി. ഇതോടെ കെ.പി വിനോദ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. തുടർച്ചയായുള്ള വാദങ്ങൾക്ക് ശേഷം ഇന്ന് കെ.പി വിനോദിന്റെ പരാതിയും ഹൈക്കോടതി തള്ളുകയായാരുന്നു. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ടാണ് കെ.പി വിനോദ് വഴി സി.പി.എം ഹൈക്കോടതിയെ സമീപിച്ചതെതെന്ന് കെ.പി ഉദയൻ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സി.പി.എമ്മിനേറ്റ ആദ്യ പ്രഹരമാണ് ഹൈക്കോടതിയുടേതെന്നും ഇനി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഗുരുവായൂർ നഗരസഭയിലെ ജനങ്ങൾ ചവിട്ടി പുറത്താക്കാനുള്ള നാളുകളാണ് കടന്ന് വരുന്നതെന്നും കെ.പി ഉദയൻ അഭിപ്രായപ്പെട്ടു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
3rd Day
2nd Day
4th Day

