ചാവക്കാട്: 11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 70കാരന് 23 വർഷം കഠിനതടവും 80000 രൂപ പിഴയും ശിക്ഷ. ചാവക്കാട് തിരുവത്ര ഇ.എം.എസ് നഗർ റമളാൻ വീട്ടിൽ മൊയ്തുവിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വർഷവും 4 മാസവും കൂടി അധിക തടവ് അനുഭവിക്കണം. 2021 മുതൽ 2023 വരെയുള്ള കാലയളവിലാണ് പ്രതി പല ദിവസങ്ങളിലായി പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയത്. പ്രതിയുടെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ചു നൽകുകയും ഇക്കാര്യം ആരോടും പറയാതിരിക്കാൻ പാരിതോഷികമായിപണം നൽകുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴ അടക്കാത്ത പക്ഷം ഒരു വർഷവും 4 മാസവും കൂടി അധിക തടവ് അനുഭവിക്കണം. ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിഞ്ഞതിനെ തുടർന്ന് സി.പി.ഒ എ പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബിബിൻ ബി നായർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസിന്റ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി 14 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ അടക്കം നിരവധി രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. സി.പി.ഒ മാരായ എം.ആർ സിന്ധു, പ എ പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ കോടതി മറ്റൊരു പോക്സോ കേസിൽ 37 വർഷം കഠിനതടവിനും 3 ലക്ഷത്തി 10,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിക്കുകയും പ്രതി ശിക്ഷ അനുഭവിച്ച് വരുന്നതുമാണ്. പ്രതിക്കെതിരെ കോടതിയിൽ തന്നെ നിലവിലുള്ള മറ്റു രണ്ട് പോക്സോ കേസുകളിലെ വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
4th Day
3rd Day
2nd Day

