Sunday, November 16, 2025

ഇറച്ചിക്കച്ചവടത്തെക്കുറിച്ച് തർക്കം; ക്വട്ടേഷൻ നൽകിയയാൾ അറസ്റ്റിൽ

വാടാനാപ്പള്ളി: കണ്ടശ്ശാംകടവ് അങ്ങാടിയിൽ ഇറച്ചി വിൽപ്പനയുടെ പേരിലുള്ള തർക്കത്തെ തുടർന്ന് സമീപത്തെ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷൻ നൽകിയ കേസിലെ പ്രതി അറസ്റ്റിൽ. പടിയം സ്വദേശി പള്ളിപ്പാടൻ വീട്ടിൽ ജസ്റ്റിനാ (38)ണ് അറസ്റ്റിലായത്. കണ്ടശ്ശാംകടവ് മാർക്കറ്റിനടുത്ത് 10 വർഷമായി പോർക്ക് കച്ചവടം നടത്തുന്ന ആളാണ് ജസ്റ്റിൻ. ജസ്റ്റിന്റെ കടയ്ക്ക് സമീപം കരിക്കൊടി സ്വദേശി മേനോത്തുപറമ്പിൽ വീട്ടിൽ ഹരീഷ് (ആനന്ദൻ -46) ഇറച്ചിക്കട ആരംഭിച്ചതോടെ ജസ്റ്റിന്റെ കച്ചവടം കുറഞ്ഞെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റം പതിവായിരുന്നു. ഇതിന്റെ വൈരത്തിലാണ് ഹരീഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നതിനായി ജസ്റ്റിൻ ഗുണ്ടാസംഘങ്ങളെ ബന്ധപ്പെട്ടത്. നിരവധി കേസുകളിലെ പ്രതികളായ സൂര്യപുത്രി എന്നറിയപ്പെടുന്ന സുനിത, നെടുപുഴ സ്വദേശി ജിത്തു എന്നിവർക്കാണ് ക്വട്ടേഷൻ നൽകിയത്. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോയും പ്രചരിച്ചിരുന്നു. ഇത് ഹരീഷും കൂട്ടരും ചോദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.എം. കേഴ്സൺ, എസ്ഐ അഫ്സൽ, ജിഎസ്ഐമാരായ കൊച്ചുമോൻ ജേക്കബ്, സജീവ്, ജിഎസ് സിപിഒ അജേഷ്, സിപിഒ രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

2nd Day

3rd Day

4th Day

RELATED ARTICLES
- Advertisment -

Most Popular

Recent Comments