കുന്നംകുളം: കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലം മാറ്റി. ഒല്ലൂരിലേക്കാണ് സ്ഥലം മാറ്റം. നവംബർ രണ്ടിന് നടന്ന പെരുന്നാളിനിടെ കുറുക്കൻപാറയിൽ വെച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ എസ്.ഐയും സംഘവും ചേർന്ന് അകാരണമായി മർദ്ദിച്ചുവെന്നായിരുന്നു പരാതി. സംഭവത്തിൽ എസ്.ഐയെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അടിയന്തര പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് വൈകീട്ടോടെ സ്ഥലംമാറ്റി കൊണ്ട് ഉത്തരവായത്. അടുപ്പുട്ടി പെരുന്നാൾ, ചീരംകുളം-പാർക്കാടി പൂരങ്ങൾ എന്നീ ആഘോഷങ്ങൾക്കിടയിലും എസ്.ഐ വൈശാഖ് അകാരണമായി ചിലരെ മർദ്ദിച്ചുവെന്ന് ആക്ഷേപമുയർന്നിരുന്നു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
3rd Day
2nd Day
4th Day

