ചേർപ്പ്: വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസിൽ പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ. കോടന്നൂർ സ്വദേശികളായ കണിയത്ത് വീട്ടിൽ നിധീഷ് (33), മണാരം കുന്നത്ത് വീട്ടിൽ കൃഷ്ണകുമാർ (37), ചുള്ളിപറമ്പിൽ വീട്ടിൽ സുധീഷ് (31) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടന്നൂർ ചാക്യാർകടവ് സ്വദേശി മാരാത്ത് വീട്ടിൽ ഗോവിന്ദ(65)നെ മുൻവൈരാഗ്യത്താൽ വളകൊണ്ട് മുഖത്തടിച്ച് ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ എട്ടിന് രാത്രി 10.30ഓടെ കോടന്നൂർ ഹാഷ്മി നഗറിലുള്ള വേൾഡ് കോർണർ ക്ലബിനു മുന്നിൽ വെച്ചായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സുധീഷ് ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നാല് അടിപിടിക്കേസിലെ പ്രതിയാണ്. നിധീഷ് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും കൃഷ്ണകുമാർ തൃശ്ശൂർ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടിപ്പ് കേസിലും പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജൻ എം.എസ്, എസ്.ഐ സുബിന്ദ്, ജി.എസ്.ഐ ഷാജു, സി.പി.ഒമാരായ ശരത്ത് കുമാർ, ശ്രീകുമാർ, സുൾഫിക്കർ, പ്രദീപ്, പ്രദുൾ, അർജുൻ, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
3rd Day
2nd Day
4th Day

