പുന്നയൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പുന്നയൂർ പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഒന്നാംഘട്ട പട്ടിക പുറത്തിറക്കി എസ്.ഡി.പി.ഐ. വാർഡ് 12 – ടി എം അക്ബർ, വാർഡ് 15 – അഷ്കർ ഖാദിരിയ്യ, വാർഡ് 14 – ഷാഹിദ ഷാജഹാൻ, വാർഡ് 17 – ഫർഷിദ അജ്മൽ, വാർഡ് 20- ഫനീഷ ബാദുഷ എന്നിവരാണ് സ്ഥാനാർത്ഥികൾ. എടക്കഴിയൂർ വ്യാപാരി ഭവനിൽ നടന്ന പ്രവർത്തക കൺവെൻഷനിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഷ്കർ ഖാദിരിയ്യ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഡോ. സക്കീർ ഹുസൈൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. ജില്ലാ സെക്രട്ടറി ടി.എം അക്ബർ, വുമൺസ് ഇന്ത്യ മൂവ്മെൻ്റ് മണ്ഡലം പ്രസിഡന്റ് അസ്ലമിയ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി അഷ്ക്കർ എടക്കഴിയൂർ സ്വാഗതവും ട്രഷറർ ടി.എ മുനീർ നന്ദിയും പറഞ്ഞു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
2nd Day
3rd Day
4th Day

