പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വഴിയോരവിശ്രമ കേന്ദ്രം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രീഷ്മ ഷനോജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പ്രേമാ സിദ്ധാർത്ഥൻ,ബിന്ദു ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ പി.എസ് അലി, ശോഭ പ്രേമൻ, ബുഷറ നൗഷാദ്, ഹാജറ കമറുദ്ധീൻ, ബ്ലോക്ക് മെമ്പർ ബിജു പള്ളിക്കര തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രക്കായിരുന്നു നിർമ്മാണചുമതല, ആഗ്ലോമറേഷൻ ഫണ്ടും പഞ്ചായത്ത് ഫണ്ടും കൂടി 40 ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

