Saturday, November 8, 2025

കാലവര്‍ഷക്കെടുതി; റോഡുകളുടെ തകർച്ച പരിഹരിക്കാൻ 86 ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെയും നഗരസഭയുടെയും റോഡുകള്‍ക്ക് കാലവര്‍ഷക്കെടുതികളുടെ ഭാഗമായി 86 ലക്ഷം രൂപ ദുരന്തനിവാരണ വകുപ്പില്‍ നിന്നും അനുവദിച്ച് ഉത്തരവായി. പനന്തറ പാപ്പാളി റോഡ്  10 ലക്ഷം, മഹാത്മാഗാന്ധി റോഡ് 8 ലക്ഷം, ഒറ്റഞാവല്‍ റോഡ് 10 ലക്ഷം, മൈത്രി റോഡ് 5 ലക്ഷം, മാവിന്‍ചുവട് നാക്കോല റോഡ് 10 ലക്ഷം, പുതിയറ – പുന്ന റോഡ് 10 ലക്ഷം, ജനകീയാസൂത്രണം റോഡ് 8 ലക്ഷം,, അതിര്‍ത്തി – പാലത്തിങ്കല്‍ റോഡ് 5 ലക്ഷം, സഹകരണ റോഡ് 10 ലക്ഷം, അഴീക്കല്‍ റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന് എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു.

ചാവക്കാട് ജില്ല സ്കൂൾ കലോത്സവം 2025- കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments