ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ബയോ പാർക്കിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ നടത്തിയ പ്രസ്താവന രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ.
ഗുരുവായൂർ നഗരസഭ ഗാന്ധി പ്രതിമ വികലമാക്കിയത് സംഘപരിവാറിനെ തൃപ്‌തിപ്പെടുത്താനാണെന്ന പ്രതാപൻ്റെ പ്രസ്താവന. നഗരസഭ ചെയർമാനെതിരെ പ്രതികരിക്കാത്ത പ്രതാപൻ സംഘപരിവാറിനെതിരെ പ്രചരണമായി ഇറങ്ങിയിരിക്കുകയാണ്. ഇത്തരം പ്രസ്താവനകൾ ഇനി വിലപ്പോവില്ല. പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കുന്നത് എൻ.ഡി.എയാണ്. അവിടെ ഗാന്ധി പ്രതിമയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടോയെന്ന് പ്രതാപൻ പോയി പരിശോധിക്കണം. സാഹചര്യങ്ങളെ സത്യങ്ങൾ വളച്ചൊടിച്ചുകൊണ്ട് തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാനുള്ള കോൺഗ്രസിൻ്റെ തന്ത്രപ്പാടിനെ ശക്തമായി എതിർക്കുന്നതോടൊപ്പം ഗാന്ധിജിയുടെ പ്രതിമ വികലമാക്കിയവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും നിവേദിത ആവശ്യപ്പെട്ടു.
നഗരസഭ ഇടപെട്ട് വിരൂപമായ ഗാന്ധി പ്രതിമ മാറ്റി അവിടെ യഥാർത്ഥ ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്നും ഗാന്ധിജിയോടുള്ള അനാദരവാണ് ഗാന്ധി പ്രതിമയുടെ വൈരൂപ്യം സൂചിപ്പിക്കുന്നതെന്നും നിവേദിത പറഞ്ഞു.

