തൃശൂർ: പിണറായി വിജയൻ ബി.ജെ.പി യുടെ തടവറയിലാണെന്ന് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ്. വിദ്യഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന പി.എം ശ്രീ കരാറിൽ ഒപ്പുവെച്ച കേരള സർക്കാരിൻ്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം കമ്മിറ്റി കരാർ ഉടമ്പടി കത്തിച്ചുകൊണ്ട് തൃശ്ശൂർ കോർപ്പറേഷൻ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ താൽപര്യങ്ങൾക്ക് പിണറായി വിജയൻ പരിപൂർണ്ണമായി വഴങ്ങിയെന്നും മന്ത്രിസഭയും മുന്നണിയും അറിയിയാതെ പിണറായി വിജയൻ കരാർ ഒപ്പുവെച്ചത് സംഘപരിവാറിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ സുമേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ ജെലിൻ ജോൺ, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഡെൽജിൻ ഷാജു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാരായ സൗരാഗ് പി.ജി. ശ്രീരാം ശ്രീധർ, ജോസഫ് തേറാട്ടിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമരായ ജെയ്ക്കൊ കെ.കെ, നിഖിൽ വടക്കൻ, ഷിനോജ് ഷാജു, രജാറാം ടി ആർ, അഖിൽ കൃഷ്ണൻ, വിഷ്ണു കെ എസ്, സോന്നുമോൾ കെ എസ് , അഡ്വ ഭീപക് വിയ്യൂർ, നിതിൻ സതീശൻ, ലൈജോ സി ജോയ്, രാജീവ് സി വി, അമൽ ജെയിംസ്, ശരത്ത് മേനോൻ, ലിയാസ് ബാബു, ദീപക് വിൽസൺ, ടിൽജോ അക്കര, മിഥുൻ ഇ, ഫെവിൻ ഫ്രാൻസിസ്, മണികണ്ഠൻ ആർ, കോൺഗ്രസ്സ് തൃശ്ശൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജെൻസൺ ജോസ്. എന്നിവർ സംസാരിച്ചു.


