തൃശൂർ: ആർ.എസ്.എസ് പ്രവർത്തകൻ വാടാനപ്പള്ളി ഉദയൻ വധക്കേസിൽ എൻ.ഡി.എഫ് പ്രവർത്തകരായിരുന്ന നാലു പ്രതികളെയും കോടതി വെറുതെ വിട്ടു. സൈഫുദ്ദീൻ വാടാനപ്പള്ളി, ഷറഫുദ്ദീൻ വാടാനപ്പള്ളി, ഫൈസൽ മാളി, റഫീഖ് മാളി എന്നിവരെയാണ് തൃശ്ശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്‌ജ് കെ കമനീസ് കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടത്. 2004 നവംബർ 19 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപള്ളി തൃത്തല്ലൂർ പടിഞ്ഞാറുവശത്താണ് ഉദയനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിക്കുകയും ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. ഈ വർഷമാണ് വിചാരണ ആരംഭിച്ചത്. പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ എം.പി അബ്ദുല്ലത്തീഫ് മഞ്ചേരി, എ.എം ഷാജൻ എന്നിവർ ഹാജരായി.