കടപ്പുറം: പുരോഗമന കലാ സാഹിത്യ സംഘം കടപ്പുറം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗായകനും, സംഗീത സംവിധായകനും ഗാനരചയിതാവും ഹാര ർമോണിസ്റ്റുമായിരുന്ന കൊച്ചിൻ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. അഞ്ചങ്ങാടി പുകസ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ പുകസ കടപ്പുറം പ്രസിഡന്റ് ഷാബിർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹബ്രൂഷ് സ്വാഗതം പറഞ്ഞു ബ്ലാങ്ങാട് ജനകീയ സംഗീത സഭ സെക്രട്ടറി സി.വി പ്രേമരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കവി അഹ്മദ് മുഈനുദ്ധീൻ, പി.വി ദിലീപ് കുമാർ, ആർ.ടി ഇസ്മായിൽ, കുമാരൻ, മുഹമ്മദ്, അൻസാർ, എന്നിവർ സംസാരിച്ചു, സഫർ നൂർ നന്ദി പറഞ്ഞു.