Friday, October 17, 2025

ഹൃദയാഘാതം; പി.ഡി.പി ഗുരുവായൂർ നിയോജക മണ്ഡലം മുൻ സെക്രട്ടറി എ.എച്ച് മുഹമ്മദ് സൗദിയിൽ നിര്യാതനായി 

റിയാദ്: പി.ഡി.പി ഗുരുവായൂർ നിയോജക മണ്ഡലം മുൻ സെക്രട്ടറിയും പിസിഎഫ് തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ ചാവക്കാട് തിരുവത്ര അരവശേരി വീട്ടിൽ എ.എച്ച് മുഹമ്മദ് (പി.ഡി.പി മുഹമ്മദ് – 52) സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. റിയാദ് നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. 16 വർഷമായി സൗദി അറേബ്യയിലെ സുലൈയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പി.ഡി.പിയുടെ തുടക്കം മുതലുള്ള നേതാക്കളിലൊരാളായിരുന്നു മുഹമ്മദ്. ചേറ്റുവ പാലം ടോൾ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്നു. കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗവും നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററും സംയുക്തമായി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നു. സഹോദരൻ ഹസൻ, ബന്ധുക്കളായ ഹംസ, അസർ എന്നിവരും പൊതുപ്രവർത്തകരായ റഫീഖ് മഞ്ചേരി, മെഹ്ബൂബ് ചെറിയ വളപ്പിൽ, മുസ്തഫ ബിയൂസ്, ഷാജഹാൻ ചാവക്കാട്, കബീർ വൈലത്തൂർ എന്നിവരും നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി രംഗത്തുണ്ട്. ഭാര്യ: സക്കീന. മകൻ: അൽത്താഫ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments