Friday, October 17, 2025

ഏങ്ങണ്ടിയൂർ സെന്റ് തോമസ്‌ എൽ.പി സ്കൂളിൽ രുചിഭേദങ്ങളുടെ കലവറയായി നാടൻ ഭക്ഷ്യ മേള

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ സെന്റ്തോമസ്‌ എൽ.പി സ്കൂളിൽ നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടൻ പലഹാരങ്ങളും കറികളും അടങ്ങിയ രുചിഭേദങ്ങളുടെ കലവറയായി മാറിയ ഭക്ഷ്യമേള അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. 150-ൽ പരം വൈവിധ്യമാർന്ന വിഭവങ്ങൾ അടങ്ങിയ നാടൻ ഭക്ഷ്യമേള സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ നൈസി ചെറിയാൻ തട്ടുകടയിലെ ചായ ഉണ്ടാക്കികൊണ്ട്  ഉദ്ഘാടനം ചെയ്തു. അന്യം നിന്നുകൊണ്ടിരിക്കുന്ന ആരോഗ്യകരമായ നാടൻ ഭക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലെമിയ തെരേസ് പറഞ്ഞു. തട്ടുകടയും ചായക്കടയും വിവിധ വേഷങ്ങൾ ധരിച്ചുവന്ന കുട്ടികളും ഭക്ഷ്യമേളയിലെ പ്രധാന ആകർഷണമായി. വൈവിധ്യമാർന്ന പലഹാരങ്ങളും വിഷരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളും കുട്ടികൾ ഭക്ഷണമേളയിൽ സജ്ജമാക്കിയിരുന്നു.  മാതാപിതാക്കളുടെ സഹായത്തോടെ   തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് കുട്ടികൾ അണിനിരത്തിയത്. പി.ടിഎ പ്രസിഡന്റ, വൈസ് പ്രസിഡന്റ്, പി.ടി.എ അംഗങ്ങൾ, എം.പി.ടിഎ അംഗങ്ങൾ എന്നിവർ രുചി ഭേദങ്ങൾ സന്ദർശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments