Friday, October 17, 2025

ക്ഷേത്രങ്ങളിൽ ആയില്യ മഹോത്സവം ഭക്തിസാന്ദ്രം

ഗുരുവായൂർ: വിവിധ ക്ഷേത്രങ്ങളിൽ ആയില്യ മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആയില്യ മഹോത്സവം ഭക്തിസാന്ദ്രമായി. അലങ്കരിച്ച ക്ഷേത്ര നാഗരാജത്തറയിൽ ക്ഷേത്രം മേൽശാന്തി കെ ഭാസ്ക്കരൻ  വിശിഷ്ട നാഗ അനുബന്ധ പൂജകൾക്ക് മുഖ്യ കാർമ്മികത്വം നൽകി. കീഴ്ശാന്തി വി. ശിവകരൻ  സഹകാർമ്മികനായി. പൂജ കർമ്മങ്ങൾക്ക് ശേഷം നേദിച്ച പ്രസാദം ഭക്തർക്ക് നൽകി. ഭക്തജനകൂട്ടായ്മയിൽ ചടങ്ങുകൾക്ക് ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, ഹരി വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി. 

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ  ക്ഷേത്രത്തിൽ ആയില്യ മഹോത്സവം ആഘോഷിച്ചു. നാഗക്കാവിൽ സർപ്പബലി നടന്നു. പാതിരിക്കുന്നത് സദാനന്ദൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഭക്തജനങ്ങളും  പങ്കെടുത്തു.

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ആയില്യം ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍,  പാലഭിഷേകം, ആയില്യപൂജ, പാലും നൂറും എന്നിവ ഉണ്ടായി. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂര്‍ സന്തോഷ് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പ്രസാദ ഊട്ടില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.

ഗുരുവായൂർ: താമരയൂർ  ആനക്കോട്ട റോഡിൽ  കൊണ്ടരാംവളപ്പിൽ ഭഗവതി മഹാവിഷ്ണു ക്ഷേത്രത്തിൽ  ആയില്യം മഹോത്സവം വിപുലമായി ആഘോഷിച്ചു.പ്രത്യേക നാഗ പൂജ ഉണ്ടായി. കെ.ബി സുബീഷ്,സോമൻ മുല്ലശ്ശേരി, ശ്യാം മുല്ലശ്ശേരി, കെ.ജി പ്രേമൻ, സുബിത കണ്ടാശ്ശേരി, കെ.എം.എ സത്യൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് അന്നദാനവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments