Thursday, October 16, 2025

ജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പ്; സ്വർണ്ണ മെഡൽ നേടി കടപ്പുറത്തിന് അഭിമാനമായി മുഹമ്മദ് അഫ്രീദി ഫൈസൽ

കടപ്പുറം: കുന്നംകുളത്ത് നടന്ന തൃശൂർ ജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി മുഹമ്മദ് അഫ്രീദി ഫൈസൽ കടപ്പുറത്തിന് അഭിമാനമായി. ഈ മാസം 22ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്റ്റേറ്റ് തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയ്ക്ക് വേണ്ടി മുഹമ്മദ് അഫ്രീദി ഫൈസൽ മത്സരിക്കും. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി എ.കെ ഫൈസലിന്റെയും ജെസ്മിത ഫൈസലിന്റെയും മകനായ മുഹമ്മദ് അഫ്രീദി ഫൈസൽ പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments