ഗുരുവായൂർ:ഗുരുവായൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ തീപിടുത്തം. ഗുരുവായൂർ കിഴക്കേ നടയിൽ നവീകരണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ ക്ക് തീ പിടിക്കുകയായിരുന്നു. തീ ആളി പടർന്നതോടെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. കെട്ടിടത്തിലെ മോട്ടോർ പമ്പ് സെറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ നവീകരണം നടക്കുന്നതിനാൽ പോസ്റ്റ് ഓഫീസ് ഇപ്പോൾ പഴയ ബി.എസ്.എൻ.എൽ ഓഫീസിലാണ് പ്രവർത്തിക്കുന്നത്.