Wednesday, October 8, 2025

എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ ‘എനോറ’ ഇനി ഒമാനിലും

ഒമാൻ: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന  എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ) ഒമാനിലും  രൂപീകരിച്ചു. എടക്കഴിയൂർ എന്ന സ്വന്തം നാട്ടിൽ നിന്ന് പ്രവാസ ലോകത്തേക്ക് ചേക്കേറിയ  ഒരു കൂട്ടം പ്രവാസികളുടെ നാട്ടുനന്മ വിളിച്ചോതുന്ന സൗഹൃദ കൂട്ടായ്മയാണ് എനോറ. 2004ൽ യുഎഇയിലും 2014 ഖത്തറിലും രൂപംകൊണ്ട എനോറ 2025 ഒക്ടോബർ രണ്ടിന് ഓമനിലും എനോറ ഒമാൻ എന്ന പേരിൽ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു. മസ്കറ്റിൽ നടന്ന പ്രഥമ ജനറൽ ബോഡിയോഗത്തിൽ സീനിയർ  മെമ്പർ മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ തൃശൂർ ഓർഗനൈസേഷൻ (ഒ.ടി.ഒ) പ്രസിഡന്റ് നസീർ തിരുവത്ര, പി.കെ ബഷീർ  എന്നിവർ സംസാരിച്ചു.   തുടർന്ന് സീനിയർ അംഗം ഒ.അബ്ദുൾ അസീസ് കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച്‌ സംസാരിച്ചു. 2024ൽ ബോഡി ബിൽഡർ മിസ്റ്റർ ഒമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട എടക്കഴിയൂർ സ്വദേശി  എം.എച്ച് അനഫി എനോറയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. എനോറ  ഒമാന്റെ അംഗത്വ വിതരണം സീനിയർ  മെമ്പർ  മുഹമ്മദുണ്ണി ഹാജിക്ക് നൽകി  കൊണ്ട് തുടക്കമായി. പ്രസിഡണ്ട്‌ അൻവർ വളയം തോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ അബ്ദുൽ റൗഫ് സ്വാഗതവും ട്രഷറർ ഹാരിസ് കബീർ നന്ദിയും പറഞ്ഞു. 

ഭാരവാഹികൾ : 

മുഹമ്മദുണ്ണി ഹാജി , അസീസ്, പി.കെബഷീർ , അയമു (രക്ഷാധികാരികൾ), നസീർ തിരുവത്ര  (ഉപദേശക സമിതി ചെയർമാൻ), അൻവർ വളയംതോട് (പ്രസിഡന്റ്), മുനീർ അലി, നിഷാദ് (വൈസ് പ്രസിന്റുമാർ), അബ്ദുൽ റൗഫ് എൻ കെ (ജനറൽ സെക്രട്ടറി), എ.യു അഫ്സൽ, അക്ബർ (ജോയിന്റ് സെക്രട്ടറിമാർ), ഹാരിസ് കബീർ (ട്രഷറർ), മുഹമ്മദ് എടക്കഴിയൂർ, റഹീം കാറ്റിന്റകത്ത്, ഷെമീം രായമരക്കാർ (കോ-ഓർഡിനേറ്റർമാർ), ജിംഷർ ഹനീഫ് , നാദിർ, ജെഫിൻ ഹനീഫ്, അഷ്‌റഫ് ലബ്ബ, മുഹമ്മദ് മുസ്തഫ, മിഷാൽ ഷബീർ, ഹസീബ് എച്ച് എച്ച്  , ഫായിസ്, ഷമീർ, ഷമീർ ഫസൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments