കടപ്പുറം: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്കുള്ള മരുന്ന് വിതരണം പത്തുവർഷം പൂർത്തിയാക്കി. ആഘോഷ പരിപാടി കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡൻ്റ് കെ.പി മുഹമ്മദ് നസീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി മുഖ്യാതിഥിയായി. പത്ത് പേർക്ക് എല്ലാ മാസവും ആയിരം രൂപയുടെ മരുന്നുകളാണ് നന്മ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ഡയാലിസിസ് രോഗികൾക്കുള്ള മരുന്നിനുള്ള കൂപ്പണുകൾ കൈമാറി. മജീദ് പേനത്ത്, എം.വി അഷ്റഫ്, പി.എം അബ്ദുൽ കരീം, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. നന്മ സെക്രട്ടറി അഡ്വ. മുഹമ്മദ് നാസിഫ് സ്വാഗതവും വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.