കടപ്പുറം: കടപ്പുറം അഞ്ചങ്ങാടിയിൽ സൈക്കിൾ യാത്രക്കാരനെ ഇടിച്ച ശേഷം വാഹനം നിറുത്താതെ പോയി. സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കടപ്പുറം തൊട്ടാപ്പ് ആനന്ദവാടി ചക്കംകേരൻ വീട്ടിൽ മുരളീധരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.45 ഓടെ അഞ്ചങ്ങാടി എസ്.ബി.ഐ ബാങ്കിനടുത്ത് വെച്ചായിരുന്നു അപകടം. മത്സ്യബന്ധന വള്ളം കയറ്റി മൂന്നാംകല്ല് ഭാഗത്തുനിന്നും വരികയായിരുന്ന പിക്കപ്പ് വാനാണ് സൈക്കിളിൽ ഇടിച്ചതെന്നാണ് വിവരം. പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിർത്താതെ പോയ വാഹനം കണ്ടെത്താൻ മേഖലയിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണ്.